Categories
Film News

ഡ്രൈവിം​ഗ് ലൈസൻസ് ഹിന്ദി റീമേക്കിൽ ഇമ്രാൻ ഹഷ്മിയും അക്ഷയ് കുമാറും

റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി ഹിന്ദി യിലേക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാർ, ഇമ്രാൻ ​ഹഷ്മി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവിം​ഗ് ലൈസൻസ് ആണ് സിനിമ. രാജ് മേത്ത, ​ഗുഡ് ന്യൂസിൽ അക്ഷയ്ക്കൊപ്പമെത്തിയ, ഈ സിനിമ ഒരുക്കുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു.

അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ ഒരുക്കി, ലാൽ ജൂനിയർ ഒരുക്കിയ ഡ്രൈവിം​ഗ് ലൈസൻസിൽ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഒരു സിനിമാതാരവും അദ്ദേഹത്തിന്റെ വലിയ ആരാധകനും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറഞ്ഞത്. 2019 ഡിസംബറിൽ ചിത്രം റിലീസ് ചെയ്തു.

ഹിന്ദി വെർഷൻ അവരുടെ ഓഡിയൻസിനുവേണ്ടി ചെറുതായി മാറ്റം വരുത്തിയാണെത്തുന്നത്. അക്ഷയ് കുമാർ സൂപ്പർസ്റ്റാറായെത്തുമ്പോൾ ഇമ്രാൻ , സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രമായെത്തുന്നു. 2022 ജനുവരിയിൽ ചിത്രീകരണമാരംഭിച്ച് 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് ടീം പ്ലാൻ ചെയ്യുന്നത്.