Categories
Film News teaser

ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി

നേരത്തെ അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ, സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന 1999ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാംഭാഗം ടീസറെത്തി.

ആദ്യഭാഗത്ത് ദിവ്യ ഉണ്ണി, മുകേഷ്, മയൂരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തേക്കെത്തുമ്പോള്‍ സംവിധായകന്‍ വലിയ താരനിരയെ തന്നെ ചിത്രത്തിന്റെ ഭാഗമാക്കുന്നു. ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദന്‍, ഹരീഷ് കണാരന്‍, സലീം കുമാര്‍, നിഹാരിക, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്‌നിഖാന്‍ എന്നിവരെല്ലാം ചിത്രത്തിന്റെ ഭാഗമാവുന്നു.

അണിയറയില്‍, പ്രകാശ് കുട്ടി സിനിമാറ്റോഗ്രാഫി, സംഗീതം ബിജിബാല്‍, ബേണി ഇഗ്നേഷ്യസ്. അഭിലാഷ് വിശ്വനാഥ് എഡിറ്റിംഗ് എന്നിവരാണുള്ളത്. സംവിധായകന്‍ വിനയന്‍ ആകാശഗംഗ2വിനെ പറ്റി പറഞ്ഞിരിക്കുന്നത്, ആദ്യഭാഗത്തേക്കാള്‍ ടെക്‌നികലി പെര്‍ഫക്ട് ആയിരിക്കും രണ്ടാംഭാഗമെന്നാണ്. ആകാശ് ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.