Categories
Film News trailer

ആകാശഗംഗ 2 ട്രയിലറെത്തി

പ്രശസ്ത സംവിധായകന്‍ വിനയന്‍ അദ്ദേഹത്തിന്റെ തന്നെ 1999ല്‍ ഇറങ്ങിയ ആകാശഗംഗയുടെ രണ്ടാംഭാഗവുമായെത്തുകയാണ്. പുതിയ സിനിമയുടെ ട്രയിലര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്യുകയുണ്ടായി.

സിനിമയില്‍ വലിയ താരനിര തന്നെയെത്തുന്നു. ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദന്‍, ഹരീഷ് കണാരന്‍, സലീം കുമാര്‍, നിഹാരിക, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ,തെസ്‌നിഖാന്‍ എന്നിവരെല്ലാം സിനിമയുടെ ഭാഗമാകുന്നു.

വിനയന്റെ അഭിപ്രായത്തില്‍ ആകാശഗംഗ 2 ടെക്‌നികലി പൂര്‍ണ്ണതയുള്ളതായിരിക്കും ആദ്യഭാഗത്തേക്കാളും. സിനിമയുടെ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് പ്രകാശ് കുട്ടി, സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാല്‍, ബേണി ഇഗ്നേഷ്യസ് ടീം. അഭിലാഷ് വിശ്വനാഥ് എഡിറ്റിംഗും.

സംവിധായകന്‍ വിനയന്‍ ആകാഷ് ഫിലിംസ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. അടുത്ത മാസം സിനിമ റിലീസ് ചെയ്യുകയാണ്.