Categories
Film News

മേപ്പടിയാനിലെ അജു വർഗ്ഗീസിന്‍റെ ലുക്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈരാറ്റുപേട്ടയിലാണ് ചിത്രീകരണം. നവാഗതനായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്‍റർടെയ്നർ ആയിരിക്കും. നടൻ അജു വർഗ്ഗീസ് അടുത്തിടെയാണ് ടീമിൽ ജോയിൻ ചെയ്തത്. തടത്തിൽ സേവിയർ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇദ്ദേഹത്തിന്‍റെ താടിയുള്ള സ്റ്റൈലിഷ് ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കകുയാണ്.

മേപ്പടിയാൻ നായികയായെത്തുന്നത് അഞ്ജു കുര്യൻ ആണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത് രവി, കോട്ടയം രമേഷ്, പോളി വൽസന്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലെത്തുന്നു.

അജു വർഗ്ഗീസിന്‍റെ സാജൻ ബേക്കറി സിൻസ് 1962, ആർട്ടിക്കിൾ 21 എന്നിവ തിയേറ്റർ റിലീസ് കാത്തിരിക്കുകയാണ്. രണ്ട് ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായാണ് താരമെത്തുന്നത്. കൂടാതെ രണ്ട് ചിത്രങ്ങൾ നിർമ്മിക്കുന്നുമുണ്ട്. 9എംഎം, മഞ്ജുവാര്യർ, സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവരെത്തുന്ന സിനിമ, പ്രകാശം പരക്കട്ടെ മാത്യു തോമസ്, ധ്യാൻ,സൈജു കുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരെത്തുന്ന സിനിമ.