അജു വര്‍ഗ്ഗീസ് നായകനായെത്തുന്ന പുതിയ സിനിമ കമല, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആയിരിക്കും. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ക്ക് ശേഷം ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളിലേക്കുള്ള തിരിച്ചുപോക്കുകൂടിയായിരിക്കും പുതിയ സിനിമ. കമല ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട. സിനിമ നവംബറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

കമല, രഞ്ജിത് ശങ്കര്‍ വളരെ നാളുകള്‍ക്ക് മുമ്പെ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു. എന്നാല്‍ അനുയോജ്യനായ നായകകഥാപാത്രത്തെ കിട്ടാഞ്ഞതിനാല്‍ വൈകുകകയായിരുന്നു. അവസാനം അദ്ദേഹം അജുവര്‍ഗ്ഗീസില്‍ തന്റെ നായകനെ കണ്ടെത്തുകയായിരുന്നു. നീണ്ട നാളുകള്‍ക്ക ശേഷം അജു സീരിയസ് വേഷവുമായെത്തുകയാണ്.

കമല എത്തുന്നത് വണ്‍ ബ്യൂട്ടിഫുള്‍ പസില്‍, 36 ഹവേഴ്്‌സ് എന്ന ടാഗ് ലൈനോടെയാണ്. ഷെഹ്നാദ് ജലാല്‍ സിനിമാറ്റോഗ്രാഫര്‍, മ്യൂസിക് ആനന്ദ് മധുസൂദനന്‍, രഞ്ജിത് ശങ്കര്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യം, എന്നിവരാണ് അണിയറയിലുള്ളത്.

Published by eparu

Prajitha, freelance writer