Categories
Film News trailer

അജു വര്‍ഗ്ഗീസ് – രഞ്ജിത് ശങ്കര്‍ സിനിമ കമല ട്രയിലര്‍

അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന സിനിമയാണ് കമല. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് സിനിമ. ട്രയിലറിലും അത്തരം സൂചനകളാണുള്ളത്. കമലയെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ 36മണിക്കൂര്‍ കൊണ്ട് ചുരുളഴിക്കുകയാണ്. സഫര്‍ എന്ന നായകകഥാപാത്രമായി അജു വര്‍ഗ്ഗീസ് എത്തുന്നു.

അജു ഇതിന് മുമ്പ് രഞ്ജിത്തിനൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ആദ്യമായാണ് നായകവേഷം ചെയ്യുന്നത്. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ക്ക ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് കമല. നവംബറില്‍ ചിത്രം റിലീസ് ചെയ്യുകയാണ്.
ഷെഹ്നാദ് ജലാല്‍ ക്യാമറയും ആനന്ദ് മധുസൂദനന്‍ സംഗീതവും ഒരുക്കുന്നു.