Categories
Film News

അജുവര്‍ഗ്ഗീസ് നായകനായെത്തുന്ന പുതിയ സിനിമ ആര്‍ട്ടിക്കിള്‍ 21, ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

അജു വര്‍ഗ്ഗീസ് കോമഡി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനാണ്. ക്യാരക്ടര്‍ റോളുകളും താരത്തിന് ചേരുമെന്ന് ചില ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് അജു. കഴിഞ്ഞ വര്‍ഷം ഹെലന്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡിലുള്ള പോലീസുകാരനായെത്തി. സംവിധായകന്‍ ലെനിന്‍ ബാലകൃഷ്ണന്റെ പുതിയ സിനിമ ആര്‍ട്ടിക്കിള്‍ 21ല്‍ നായകനായെത്തുകയാണ് താരം.

Right to Live, not just Survive..

Posted by Aju Varghese on Sunday, July 12, 2020

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അജു വര്‍ഗ്ഗീസ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. ലെന, രോമാഞ്ച് രാജേന്ദ്രന്‍, ബിനീഷ് കൊടിയേരി, മാസ്റ്റര്‍ നന്ദന്‍, രാജേഷ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അഷ്‌കര്‍ ഡിഓപി ഗോപി സുന്ദര്‍ സംഗീതം എന്നിവരാണ് അണിയറയില്‍. ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ ചേര്‍ന്ന് വോക്ക് വിത്ത് സിനിമ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.