ധ്യാന്‍ ശ്രീനിവാസന് ഒരുക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പോസ്റ്ററില്‍ അജു വര്‍ഗ്ഗീസും നിവിന്‍ പോളിയുമാണുള്ളത്. അജുവിന്റെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിലെ ഹൈലൈറ്റ്. സാധാരണ പോസ്റ്ററുകളില്‍ ചിത്രത്തിലെ ലീഡ് താരങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കാറ്, എന്നാല്‍ ഈ പോസ്റ്ററില്‍ അജുവിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. അജു ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണെന്നതും നിരവധി ട്രോളുകള്‍ക്ക് കാരണമായി.
നിവിന്‍ പോളി, നയന്‍താര എന്നിവര്‍ നായകനും നായികയുമാവുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് കോമഡി ചിത്രമാണ്. ധ്യാന്‍ ശ്രീനിവാസന് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിനേശന്, ശോഭ എന്നിങ്ങനെയാണ് പ്രധാനതാരങ്ങളുടെ പേരുകള്‍. ധ്യാനിന്റെ അച്ഛന് ശ്രീനിവാസന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുക്കിയ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളും ഇവരായിരുന്നു. ധന്യ ബാലകൃഷ്ണന്, വിസ്മയ, മായ മേനോന്, ബേസില്‍ ജോസഫ്, ദുര്‍ഗ കൃഷ്ണ എന്നിവരും സഹതാരങ്ങളായെത്തുന്നു.
ജോമോന് ടി ജോണ്‍, റോബി വര്‍ഗീസ് രാജ് എന്നിവരാണ് സിനിമാറ്റോഗ്രാഫി ചെയ്യുന്നത്. സംഗീതം ഷാന്‍ റഹ്മാന്, എഡിറ്റിംഗ് വിവേക് ഹര്ഷനും. വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചുകൊണ്ട് അജു വര്‍ഗ്ഗീസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ലാഡിലൂടെ.