കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ദിലീപ് ചിത്രത്തില്‍ നടന് അജു വര്‍ഗ്ഗീസിനെ വ്യത്യസ്ത ലുക്കില്‍ കാണാം. അണിയറക്കാര്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മുടി നിറയെ എണ്ണയിട്ട് പിറകിലേക്ക് ചീകി ഒതുക്കിയിരിക്കുന്ന രൂപത്തിലാണ് അജു എത്തുന്നത്.
ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന മലയാളസിനിമയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. ദിലീപ് ടൈറ്റില്‍ റോളിലെത്തുന്നു. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവര്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു.
അഖില്‍ ജോര്‍ജ്ജ് സിനിമാറ്റോഗ്രാഫറും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. രാഹുല്‍ രാജ്, ഗോപി സുന്ദര്‍ ടീമിന്റേതാണ് സംഗീതം. ഹരിനാരായണന് ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.
കുറച്ചാഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ട്രയിലറിന് നല്ല പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു.