Categories
Film News

തലയുടെ സിനിമ ടിക്കറ്റിനായി ആവേശത്തോടെ ആരാധകർ, വൈറലായി ഗേറ്റ് ചാടിക്കടക്കുന്ന ആരാധകരുടെ വീഡിയോ

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവധാനം ചെയ്യുന്ന വിശ്വാസം  പ്രദർശനത്തിനെത്താൻ ഇനി ദിവസങ്ങൾ മാത്രം.. സിരുത്തൈ ശിവയും തലയും ഒന്നിക്കുമ്പോൾ ആരാധകർക്ക്  പ്രതീക്ഷകൾ ഏറെയാണ് . വിശ്വാസം 10 നാണ് റിലീസ് ചെയ്യുക.
എന്നാലിപ്പോൾ ടിക്കറ്റിനായുള്ള ആരാധകരുടെ നെട്ടോട്ടമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങളെ ഉയിരുകൊടുത്തും സ്നേഹിക്കുന്ന തമിഴ് മക്കൾ ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാനാണ് തിരക്ക് കൂട്ടുന്നത്.
അംബട്ടൂർ റക്കി മൾട്ടിപ്ലക്സ് ഗേറ്റ് ചാടിക്കടക്കുന്ന ഏതാനും സാഹസികരെയും രമേഷ് ബാല ട്വിറററിൽ പങ്കുവച്ച വീഡിയോയിൽ കാണാം. ഏത് വിധേനയും ടിക്കറ്റ് കരസ്ഥമാക്കുക എന്നത് മാത്രമാണ് തിങ്ങി നിറഞ്ഞിരിക്കുന്ന ആരാധകരുടെ ലക്ഷ്യം.
വീരം , വേതാളം, വിവേഗം എന്നിവയാണ് സിരുത്തൈ ശിവയും തല അജിത്തും ഒന്നിച്ച മാസ് ചിത്രങ്ങൾ. മികച്ച ഗാനങ്ങളും അതിനെ വെല്ലുന്ന നൃത്തവും കൂടാതെ അജിത് ആലപിച്ച ഗാനവും ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അജിത്തിന്റെ കരിയറിലെ ഏറ്റവും നല്ല ഡാൻസ് വിശ്വാസത്തിലുണ്ടാകുമെന്ന വാർത്തകളും പുറത്ത് വരുന്നു. നയൻ താരയാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. പൊങ്കൽ ചിത്രമായാണ് വിശ്വാസമെത്തുക