Categories
Film News

150 കോടിയിലെത്തുന്ന ആദ്യ അജിത് ചിത്രമായി തലയുടെ വിശ്വാസം

ആരാധകരുെട പ്രിയ താരം അജിത്തും ശിവയും ഒന്നിച്ച ചിത്രം തിയേറ്ററിൽ വൻ ഹിറ്റായി മുന്നേറുകയാണ് , ഇതിനിടെ ആദ്യമായി 150 കോടി നേടിയ തല ചിത്രമെന്ന ഖ്യതിയും ഇനി വിശ്വാസത്തിന് മാത്രം .
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ അജിത്തിന് വൻ വരവേൽപ്പാണ് ചിത്രത്തിലൂടെ ലഭിയ്ച്ചത്, പ്രദർശനത്തിനെത്തി ദിവസങ്ങൾ കഴിയ്ഞ്ഞിട്ടും നിറഞ്ഞ സദസിൽ ഇപ്പോഴും വിശ്വാസം മുന്നേറ്റം തുടരുകയാണ് .‌
ആരാധകർ സ്നേഹപൂർവ്വം തലയെന്ന് വിളിക്കുന്ന അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്ത ഹിറ്റ് ചിത്രമായിരുന്നു വിശ്വാസം, പേരുപോലെ വിശ്വസിച്ച് കാണാൻ സാധിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ തിളങ്ങിയ അജിത്തിന്റെ ചിത്രത്തിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്നാണ് അടിച്ച് തൂക്ക് എന്ന് തുടങ്ങുന്നത്.
പൊങ്കൽ സമ്മാനമായി തിയേറററിലെത്തിയ ചിത്രം ഇരു കയ്യും നീട്ടിയാണ് ആരാധകർ  സ്വീകരിയ്ച്ചത് . വീരം , വേതാളം, വിവേഗം എന്നിവയാണ് ശിവയും ആരാധകരുടെ തലയും ഒന്നിച്ച  മുൻകാല കിടിലൻ ചിത്രങ്ങൾ .