അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 8ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി സിനിമ പിങ്കിന്റെ തമിഴ് റീമേക്കാണ് സിനിമ. എച്ച് വിനോദ് ആണ് സിനിമ ഒരുക്കുന്നത്. ബോണി കപൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
നേര്‍ക്കൊണ്ട പറവൈയില്‍ അജിത് ഹിന്ദിയിലെ അമിതാഭ് ബച്ചന്റെ വേഷമാണ് ചെയ്യുന്നത്. തപ്സി പന്നു ചെയ്ത വേഷം ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ബോളിവുഡ് താരം വിദ്യ ബാലന് ആദ്യമായി തമിഴിലേക്കെത്തുന്നു. താരം അജിത്തിന്റെ ഭാര്യവേഷമാണ് ചെയ്യുന്നത്. കല്കി കോച്ലിന് അതിഥിതാരമായി ഒരു ഗാനരംഗത്തേക്കെത്തുന്നു.
തമിഴ് പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. അജിത് സ്ഥിരം വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായെത്തുന്നത് നീണ്ട നാളുകള്‍ക്ക് ശേഷമാണെന്നതിനാലാണിത്.ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ അനിരുദ്ധ റോയ് ചൗധരി ഒരുക്കിയ പിങ്ക് വളരെ ശ്രദ്ധനേടിയ ചിത്രമായിരുന്നു. തമിഴ് വെര്‍ഷനും വിജയം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.