Categories
Film News

തല 60ല്‍ വില്ലനായി അജയ് ദേവ്ഗണ്‍?

നേര്‍ക്കൊണ്ട പറവൈയ്ക്ക് ശേഷം അജിത് സംവിധായകന്‍ എച്ച് വിനോദ് ചിത്രത്തിലെത്തുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് താല്കാലികമായി തല60 എന്ന് പേരിട്ടു. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്.
ആക്ഷന്‍ ത്രില്ലര്‍ സിനിമയായാണ് തല60 പ്ലാന്‍ ചെയ്തിരിക്കുന്നത്. വിദേശരാജ്യങ്ങളിലായിരിക്കും ചിത്രീകരണം. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ബോളിവുഡ് താരം അജയ്‌ദേവ്ഗണിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും താരം എത്തുകയാണെങ്കിലും വലിയ സംഭവമായിതീരും. മറ്റൊരു സൗത്ത് ഇന്ത്യന്‍ സിനിമയിലും- എസ്എസ് രാജമൗലി ചിത്രം ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ ടീമിന്റെ ആര്‍ആര്‍ആര്‍ ലും അജയ് എത്തുന്നു.

തല60ല്‍ അജിത് ഒരു ബൈക്ക് റേസര്‍ ആയാണെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍, അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകള്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.