Categories
Film News

അജ​ഗജാന്തരം പൂജ അവധിക്കെത്തുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന നിരവധി തവണ റിലീസ് മാറ്റി വയ്ക്കേണ്ടി വന്ന സിനിമയാണ് അജ​ഗജാന്തരം. മെയ് 28ന് റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. കേരളത്തിൽ നിലവിൽ സാ​ഹചര്യം നല്ലതായി വരികയാണ്. അതുകൊണ്ട് സിനിമയുടെ റിലീസ് പൂജ അവധിയ്ക്ക് പ്ലാൻ ചെയ്തിരിക്കുകയാണ്. കേരളത്തിലാകെ 300 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും.

അമ്പലത്തിലെ ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ പറയുന്നത്. ആക്ഷൻ ചിത്രമാണിത്. സ്വാതന്ത്ര്യം അർധരാത്രിയിൽ ഫെയിം ടിനു പാപ്പച്ചൻ സിനിമ സംവിധാനം ചെയ്തിരിക്കുന്നു. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം കിച്ചു ടെല്ലസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ആന്റണി വർ​ഗ്​ഗീസ് ആണ് ചിത്രത്തിലെ നായകൻ. അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരാണ് പ്രധാന താരങ്ങൾ. ജിന്റോ ജോർജ്ജ് ഛായാ​ഗ്രഹണം, ജസ്റ്റിൻ വർ​ഗ്​ഗീസ് സം​ഗീതം, ഷമീർ മുഹമ്മദ് എഡിറ്റിം​ഗ്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്ന് സിൽവർ ബേ സ്റ്റുഡിയോസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.