Categories
Film News

ആന്‍റണി വർഗ്ഗീസിന്‍റെ പിറന്നാൾ ദിനത്തിൽ അജഗജാന്തരം പുതിയ പോസ്റ്റർ

അങ്കമാലി ഡയറീസ് ഫെയിം ആന്‍റണി വർഗ്ഗീസിന് പിറന്നാൾ ആശംസകൾ. താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് അജഗജാന്തരം അണിയറക്കാർ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകൻ ടിനു പാപ്പച്ചൻ ആന്‍റണിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ സോഷ്യൽമീഡിയ പേജിലൂടെ ഷെയർ ചെയ്തു.

അജഗജാന്തരം ആക്ഷൻ എന്‍റർടെയ്നർ ആണ്. അർജ്ജുൻ അശോകൻ ചിത്രത്തിൽ പ്രധാന കഥാപാത്രമാവുന്നു. അടുത്തിടെ അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.

അങ്കമാലി ഡയറീസ് താരം വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്നാണ് അജഗജാന്തരം തിരക്കഥ ഒരുക്കുന്നത്. ഒരുത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, സാബുമോന്‍, ജാഫർ ഇടുക്കി, സുധി കൊപ്പ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. കോവിഡ് 19 വ്യാപനത്തിന് മുമ്പ് തന്നെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.