Categories
Film News

അജഗജാന്തരം സെക്കന്‍റ്ലുക്ക് പോസ്റ്റർ ജയസൂര്യ റിലീസ് ചെയ്തു

അജഗജാന്തരം ടീം സിനിമ യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ആന്‍റണി വർഗ്ഗീസ് എത്തുന്ന പോസ്റ്റർ ജയസൂര്യ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്തു. സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകന്‍ ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയുടെ തിരക്കഥ അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു.

ആന്‍റണി വർഗ്ഗീസ് ആനപാപ്പാനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അമ്പലത്തിലെ ഉത്സവപശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന സിനിമയില്‍ അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

അജഗജാന്തരം സിനിമാറ്റോഗ്രഫി ജിന്‍റോ ജോർജ്ജ്, ഷമീർ മുഹമ്മദ് എഡിറ്റിംഗ്, ജസ്റ്റിൻ വർഗ്ഗീസ് സംഗീതം ഗോകുൽ ദാസ്, ആർട്ട് ഡയറക്ടർ, രംഗനാഥ് രവി സൗണ്ട് ഡിസൈൻ.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്ന് സില്‍വർ ബേ സ്റ്റുഡിയോസ് ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു. സെന്‍ട്രൽ പിക്ചേഴ്സ് ആണ് കേരളത്തിൽ വിതരണം. ഫെബ്രുവരി 26ന് സിനിമ റിലീസ് ചെയ്യും.