Categories
Film News

അജഗജാന്തരം റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റി വച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു മലയാളസിനിമ കൂടി റിലീസ് മാറ്റിയിരിക്കുകയാണ്. അജഗജാന്തരം അണിയറക്കാരും തിയേറ്ററുകളിലെ സെക്കന്‍റ് ഷോ പ്രദർശനവുമായി ബന്ധപ്പെട്ട പ്രശ്നത്താലാണ് റിലീസ് നീട്ടിയത്.

അജഗജാന്തരം സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയാണ്.

ആന്‍റണി വർഗ്ഗീസ് നായകനായെത്തുന്ന സിനിമ അമ്പലത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം, എന്നിവരും ചിത്രത്തിലുണ്ട്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്ന് സില്‍വർ ബേ സ്റ്റുഡിയോസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.