Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ അജഗജാന്തരം മോഷന്‍ പോസ്റ്ററെത്തി

ആന്റണി വര്‍ഗ്ഗീസിന്റെ സിനിമ അജഗജാന്തരം മോഷന്‍പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മലയാളം സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ഫെയിം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അങ്കമാലി ഡയറീസ് താരങ്ങള്‍ വിനീത് വിശ്വം,കിച്ചു ടെല്ലസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

വിനീത്, രഞ്ജിത് ശങ്കറിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു. അങ്കമാലി ഡയറീസില്‍ വിനീത് ഭീമന്‍ ആയും കിച്ചു പോര്‍ക്ക് വര്‍ക്കിയുമായെത്തി. അജഗജാന്തരം ഇവരുടെ ആദ്യ തിരക്കഥയാണ്. ആന്റണി വര്‍ഗ്ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍, സാബുമോന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗ്ഗീസ്, ലുക്മാന്‍, സുധി കൊപ്പ, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ്മ എന്നിവരും സഹതാരങ്ങളായെത്തുന്നു.

അജഗജാന്തരത്തില്‍ ജിന്റോ ജോര്‍ജ്ജ് ഡിഒപി, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍, ഗോകുല്‍ ദാസ് ആര്‍ട് ഡയറക്ടര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈനര്‍ എന്നിവരാണ് അണിയറയില്‍. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണൊരുക്കുന്നത്.

ഇമ്മാനുവല്‍ ജോസഫ്, അജിത് തലപിള്ളിയും ചേര്‍ന്ന് സില്‍വര്‍ ബേ സ്റ്റുഡിയോസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ വിതരണത്തിനെത്തിക്കും.