Categories
Film News

അജഗജാന്തരം ഫസ്റ്റ്ലുക്ക്

ആന്‍റണി വർഗ്ഗീസ് നായകനായെത്തുന്ന അജഗജാന്തരം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിൽ നിന്നും ചിത്രം ആക്ഷൻ എന്‍റർടെയ്നർ ആയിരിക്കുമെന്ന് ഉറപ്പിക്കാം. ആന്‍റണി, അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരെല്ലാം പോസ്റ്ററിലുണ്ട്. അമൽ ജോസ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നു.

അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകൻ ടിനു പാപ്പച്ചൻ, ആന്‍റണി വർഗ്ഗീസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണിത്. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്ന തിരക്കഥ ഒരുക്കുന്നു. ആന്‍റണി സിനിമയിൽ ആന പാപ്പാനായെത്തുന്നുവെന്നാണ് സൂചനകൾ. സിനിമ ഒരു ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണൊരുക്കിയിരിക്കുന്നത്.

അജഗജാന്തരം , ജിന്‍റോ ജോർജ്ജ് സിനിമാറ്റോഗ്രാഫർ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ജസ്റ്റിൻ വർഗ്ഗീസ് സംഗീതം, ഷമീർ മുഹമ്മദ് എഡിറ്റർ. ഗോകുൽ ദാസ് ആർട്ട് ഡയറക്ടർ, രംഗനാഥ് രവി സൗണ്ട് ഡിസൈൻ.

ഇമ്മാനുവൽ ജോസഫ്, അജിത് തളപ്പിള്ളി എന്നിവർ ചേർന്ന് സിൽവർ ബേ സ്റ്റുഡിയോസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. സിനിമ ഫെബ്രുവരി 26ന് തിയേറ്ററുകളിലേക്കെത്തുന്നുവെന്ന് അണിയറക്കാർ അറിയിച്ചിരിക്കുന്നു.