Categories
Film News

ആന്‍റണി വർഗ്ഗീസ് ചിത്രം അജഗജാന്തരം ഫസ്റ്റ്ലുക്ക പോസ്റ്റർ റിലീസ് ചെയ്തു

സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ആന്‍റണി വർഗ്ഗീസ് സംവിധായകൻ ടിനു പാപ്പച്ചനൊപ്പം എത്തുന്ന സിനിമയാണ് അജഗജാന്തരം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടൊവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അമൽ ജോസ് ഡിസൈൻ ചെയ്തിരിക്കുന്ന പോസ്റ്റർ .

അജഗജാന്തരം ആക്ഷൻ എന്‍റർടെയ്നർ ആണ്. അമ്പലത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. വിനീത്, രഞ്ജിത് ശങ്കറിന്‍റെ മുൻ അസോസിയേറ്റ് ആണ്. അങ്കമാലിയിൽ ഭീമൻ} എന്ന കഥാപാത്രമായെത്തി. കിച്ചു പോർക്ക് വർക്കിയായും. അജഗജാന്തരം ഇവരുടെ ആദ്യതിരക്കഥയാണ്.

ആന്‍റണി വർഗ്ഗീസിനൊപ്പം ചെമ്പൻ വിനോദ് ജോസ്, അർജ്ജുൻ അശോകൻ, സാബുമോൻ എന്നിവരും പ്രധാനകഥപാത്രങ്ങളാകുന്നു. ടിറ്റോ വിൽസൺ, ലുക്മാൻ, സുധി കൊപ്പ, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ എന്നിവരും സഹതാരങ്ങളായെത്തുന്നു.

അജഗജാന്തരം സിനിമാറ്റോഗ്രാഫർ ജിന്‍റോ ജോർജ്ജ് , ഷമീർ മുഹമ്മദ് എഡിറ്റർ, ഗോകുൽ ദാസ് ആർട്ട് ഡയറക്ടർ, രംഗനാഥ് രവി സൗണ്ട് ഡിസൈനർ. തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ജസ്റ്റിന്‍ വർഗ്ഗീസ് ആണ് സംഗീതമൊരുക്കുന്നത്.

ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവർ ചേർന്ന് സിൽവർ ബേ സ്റ്റുഡിയോസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് കേരളത്തിൽ സിനിമ വിതരണത്തിനെത്തിക്കുന്നു.