ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മലയാളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്.
ഐശ്വര്യ രാജേഷ് നിമിഷയുടെ വേഷത്തിലെത്തുമ്പോൾ സുരാജിനെ അവതരിപ്പിക്കുന്നത് ആരാണെന്നറിയിച്ചിട്ടില്ല.