Categories
Film News

ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത സിനിമ സ്ത്രീകേന്ദ്രീകൃതം

മായാനദി താരം ഐശ്വര്യ ലക്ഷ്മി മലയാളത്തില്‍ അടുത്തിടെയായി അത്ര ആക്ടീവല്ല. കഴിഞ്ഞ ഓണക്കാലത്തെത്തിയ ബ്രദേഴ്‌സ് ഡേ ആയിരുന്നു താരത്തിന്റെ അവസാന റിലീസ്. തമിഴില്‍ തുടരെ തുടരെ ചിത്രങ്ങള്‍ ചെയ്യുകയായിരുന്നു താരം. വിശാല്‍ ചിത്രം ആക്ഷനിലൂടെയാണ് താരം കെ ടൗണിലെത്തിയത്. ധനുഷ് ചിത്രം ജഗമെ തന്തിരം, മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വം എന്നിവയിലും താരമെത്തുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു സ്ത്രീകേന്ദ്രീകൃത സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഐശ്വര്യ. അഖില്‍ അനില്‍കുമാര്‍, മലയാളം ഷോര്‍ട്ട് ഫിലിം രംഗത്തെ പോപുലര്‍ സംവിധായകന്‍ഫീച്ചര്‍ ഫിലിം സംവിധായകനാവുകയാണ്. പോപുലര്‍ സിനിമാസംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ നിര്‍മ്മിക്കുന്നു.

ആദ്യമായാണ് ഐശ്വര്യ ലക്ഷ്മി ഒരു സോളോ ലീഡ് ചിത്രം ചെയ്യുന്നത്. ഏപ്രില്‍ 15ന് പാലക്കാട് ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നു, എന്നാല്‍ കോവിഡ് 19 ചിത്രീകരണം മാറ്റിയിരിക്കുകയാണ്.

അഖില്‍ കുമാറിന്റെ ഷോര്‍ട്ട് ഫിലിമുകളായ അവിട്ടം – ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടന്‍, അടി- ഫൈറ്റ് ആന്റ് ഫൈറ്റ് ഓണ്‍ലി, തുടങ്ങിയവ.