Categories
Film News

ഐശ്വര്യ ലക്ഷ്മിയുടെ കുമാരി തുടക്കമായി

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ മലയാളസിനിമ സംവിധായകൻ നിർമ്മൽ സഹദേവ് ഒരുക്കുന്ന കുമാരി ആണ്. രണം ഫെയിം സംവിധായകന്റെ സിനിമയ്ക്ക് കൊച്ചിയിൽ തുടക്കമായി. ഫ്രെഷ് ലൈം സോഡാസ്, ബി​ഗ് ജെ എന്റർടെയ്ൻമെന്റ്സ് ബാനറുകൾ നിർമ്മിക്കുന്ന സിനിമ അവതരിപ്പിക്കുന്നത് പൃത്വിരാജ് പ്രൊഡക്ഷൻസ് ആണ്.

കേരളനാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ഒരു മിത്തിക്കൽ കഥയാണ് സിനിമ പറയുന്നത്. നിർമ്മൽ, സച്ചിൻ രാംദാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. രണത്തിലെ അണിയറക്കാരെ തന്നെ നിർമ്മൽ പുതിയ സിനിമയിലും നിലനിർത്തിയിരിക്കുന്നു. ജേക്ക്സ് ബിജോയ് സം​ഗീതം, ശ്രീജിത് സാരം​ഗ് എഡിറ്റിം​ഗ്. ഇരുവരും നിർമ്മാണത്തിലും സംവിധായകനൊപ്പം പങ്കാളികളാവുന്നു. ജിജു ജോണും നിർമ്മാണ പങ്കാളിയാണ്.

ഷൈൻ ടോം ചാക്കോ, സ്ഫടികം ജോർജ്ജ്, സുരഭി ലക്ഷ്മി, രാഹുൽ നമ്പ്യാർ, ജിജു ജോൺ, തൻവി റാം, സ്വാസിക, ശ്രുതി മേനോൻ, ശിവജിത് നമ്പ്യാർ എന്നിവരാണ് മറ്റു താരങ്ങൾ.

ഐശ്വര്യലക്ഷ്മിയുടെ രണ്ടാമത്തെ സോളോ ചിത്രമാണിത്. അർച്ചന 31 നോട്ട്ഔട്ട് ആണ് ആദ്യ സിനിമ. സിനിമ റിലീസിന് തയ്യാറെടുക്കുന്നു.