ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ അർച്ചന 31 നോട്ട് ഔട്ട് പാലക്കാട് ചിത്രീകരണം തുടങ്ങി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. സോളോ ലീഡില്‍ ഐശ്വര്യ ലക്ഷ്മിയുടെ ആദ്യസിനിമയാണിത്.
സംവിധായകൻ അഖിൽ അനിൽകുമാർ മലയാളം ഷോട്ട്ഫിലിം സർക്കിളിൽ വളരെ പോപുലർ ആണ്. അവിട്ടം- ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടൻ, അടി- ഫൈറ്റ് ആന്റ് ഫൈറ്റ് ഓൺലി, അഞ്ച് – ഗുദാഗാവ ജിംഗാലാലാ, ദേവിക – +2 ബയോളജി എന്നിവയാണ് സംവിധായകന്റെ സിനിമകൾ. അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവരുമായി ചേര്‍ന്ന് അഖിൽ തിരക്കഥ ഒരുക്കുന്നു.
ഒരു കൂട്ടം പുതുമുഖ അണിയറക്കാരേയും സിനിമ പരിചയപ്പെടുത്തുന്നു. സിനിമാറ്റോഗ്രാഫി ജോയൽ ജോജി, എഡിറ്റിംഗ് മുഷിൻ പിഎം . രജത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്ന് സംഗീതം.