Categories
Film News

അർച്ചന 31 നോട്ട് ഔട്ട് : ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി ​ഗായകരാകുന്നു

അർച്ചന 21 നോട്ട് ഔട്ട്, ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായെത്തുന്ന സിനിമയാണ്. നവാ​ഗതസംവിധായകൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയിലെ ​ഗാനം റെക്കോർഡ് ചെയ്തു . ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്തന്. പുതുമുഖം മാത്യു ജെയിംസ് ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഇരുവരും ആസ്വദിച്ച് ​ഗാനമാലപിക്കുന്ന ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

അർച്ചന് 31 നോട്ട് ഔട്ട് ഐശ്വര്യലക്ഷ്മി ആദ്യമായി സോളോ ലീഡിലെത്തുന്ന സിനിമയാണ്. ഫൺ എന്റർടെയ്നർ ആണ് സിനിമ. പാലക്കാടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർക്കൊപ്പം സംവിധായകൻ അഖിൽ അനിൽകുമാർ തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമാറ്റോ​ഗ്രഫി ജോയൽ ജോജി, എഡിറ്റിം​ഗ് മുഹ്സിന് പിഎം എന്നിവരാണ്.