Categories
Film News teaser

ഇരട്ടവേഷത്തിൽ നയൻതാര; ഹൊറർ ചിത്രം ഐറയുടെ ടീസർ കാണാം

ലക്ഷ്മി , മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സർജുൻ കെഎം ചിത്രം ഐറയുടെ ടീസർ പുറത്തിറങ്ങി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
സ്ത്രീപ്രാധാന്യമുള്ള ചിത്രങ്ങളും, വ്യത്യസ്തവും ആവർത്തന വിരസവുമല്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന ഏറ്റവും താരമൂല്യമുള്ള നടിയായ നയൻതാര ഡബിൾ റോളിൽ ചിത്രത്തിലെത്തുന്നവെന്നതും ഐറയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നതിന് ഒരു കാരണം കൂടിയാണ് .

മായ എന്ന വൻവിജയമായ ഹൊറർ ചിത്രത്തിന് ശേഷം നയൻ താരയുടെതായി പുറത്തിറങ്ങുന്ന ഹൊറർ പടമാണ് ഐറ. വൻ വിജയമായിരുന്ന അറം എന്ന നയൻസ് ചിത്രം നിർമ്മിച്ച കെജെ ആർ സ്റ്റുഡിയോയാണ് ഐറയും നിർമ്മിക്കുന്നത്.
നയൻതാരയുടെ ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഐറയെന്നാണ് വിലയിരുത്തൽ‍.  വീണ്ടും പെൺകുഞ്ഞോയെന്ന ചോദ്യവുമായാണ് ഐറയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. കേൾക്കുന്നവർക്ക് ചിലപ്പോൾ വല്യ അതിശയോക്തി ഇല്ലെങ്കിലും ആ ചോദ്യത്തിൽ ഒളിഞ്ഞിരിപ്പുണ്ട് , ജനനത്തോടെ പെണ്ണായി പോയതിൽ പരിതപിക്കുന്ന സമൂഹത്തിൽ ജീവിക്കേണ്ടി  വരുന്ന ഓരോ സ്ത്രീയുടെയും ദുരിതം. മനോഹരവും വ്യത്യസ്തവുമായ ടീസർ വൈറലാവുകയയാണ് .