കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം മിക്കവരും സ്വന്തം വീടുകളില്‍ നിന്നുതന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. താരങ്ങളും തങ്ങളുടെ ക്രിയേറ്റീവ് ആക്ടീവിറ്റീസുകളില് മുഴുകിയിരിക്കുകയാണ്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം തന്റെ ലോക്ഡൗണ്‍ ഷോര്‍ട്ട് ഫിലിം ചിന്നഞ്ചിറു കിളിയെയുമായെത്തുകയാണ്. മലയാളിതാരം അഹാന കൃഷ്ണ ചിത്രത്തിലെത്തുന്നു.
തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഹാസിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ഡൗണ്‍ സ്റ്റോറീസ്. ആദ്യ ഷോട് ഫിലിം. അഹാന കൃഷ്ണ, സുഹാസിനി മണിരത്നം, കോമളം ചാരുഹാസന് എന്‍ കൃഷ്ണന്, ഐഫോണില്‍ ചിത്രീകരിച്ചത്, ലോ ക്ര്യൂ, നോ ലൈറ്റസ്, നോ ടെക്നീഷ്യന്‍സ്. എഡിറ്റഡ് കെവിന് ദാസ്, മ്യൂസിക് ജെയിംസ് വസന്തന്. ഉടന്‍ വരുന്നു…
അഹാന കൃഷ്ണ, ലൂക, ഞാന്‍ സ്റ്റീവ് ലോപസ്, എന്നീ ചിത്രങ്ങളിലൂടെയും, തന്റെ വീഡിയോകളിലൂടെ സോഷ്യല്‍മീഡിയ സര്‍ക്കിളുകളിലും പ്രശസ്തയാണ്. സുഹാസിനിക്കൊപ്പമെത്തുന്നത് ആദ്യമായാണ്. സുഹാസിനി ഒരു ഫീച്ചര്‍ സിനിമയും, നിരവധി ടെലിവിഷന്‍ സീരിയലുകളും ഒരുക്കിയിട്ടുണ്ട്.