Categories
Film News

അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണ മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിലേക്ക്

നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍കുട്ടികളില്‍ അഹാന കൃഷ്ണകുമാര്‍ നേരത്തെ സിനിമയിലേക്കെത്തി. താരത്തിന്റെ നാല് പെണ്‍മക്കളും നെറ്റിസണ്‍സിന് പരിചിതരാണ്. സോഷ്യല്‍മീഡിയയില്‍ വളരെ പോപുലറാണ് ഇവര്‍. പതിനെട്ടാം പടി എന്ന സിനിമയില്‍ ഹന്‍സിക ചെറിയ വേഷം ചെയ്തിരുന്നു. കുടുംബത്തിലെ മറ്റൊരു അംഗം കൂടി സിനിമാലോകത്തേക്ക് എത്തുകയാണ് ഇപ്പോള്‍.
ഇഷാനി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്.

ഇഷാനിയുടെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മമ്മൂക്കയ്ക്ക് ആദ്യമായി ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയില്‍ കേരളമുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു.

വണില്‍ ജോജു ജോര്‍ജജ്, മാത്യു തോമസ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍ ലേ ലോപസ്, മാമുക്കോയ, ബാലാജി ശര്‍മ്മ എന്നിവരും ചിത്രത്തിലെത്തുന്നു.