Categories
Film News

ഇന്ദ്രജിത് ചിത്രം ആഹാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഇന്ദ്രജിത് നായകനായെത്തുന്ന സ്പോർട്സ് സിനിമ ആഹാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂൺ 4ന് സിനിമ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ബിപിൻ പോൾ സാമുവൽ ഒരുക്കിയിരിക്കുന്ന സിനിമ കേരളത്തിന്‍റെ സ്വന്തം കായികയിനമായ വടംവലി ആസ്പദമാക്കിയുള്ളതാണ്. പ്രേം എബ്രഹാം സാസാ പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

ആഹാ തിരക്കഥ ടോബി ചിറയത്ത് ഒരുക്കിയിരിക്കുന്നു. ആഹാ നീലൂർ എന്ന പ്രശസ്ത വടംവലി ടീമിനെ ആസ്പദമാക്കിയുള്ളതാണ് കഥ. ഇന്ദ്രജിത്തിനൊപ്പം മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കെ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ശാന്തി ബാലചന്ദ്രന്‍ നായികയാകുന്നു.

അണിയറയിൽ സിനിമാറ്റോഗ്രാഫർ രാഹുൽ ബാലചന്ദ്രൻ, സംഗീതം സയനോര ഫിലിപ്പ്, ഷിയാദ് കബീർ പശ്ചാത്തലസംഗീതം. സംവിധായകൻ ബിബിൻ പോൾ സാമുവൽ എഡിറ്റിംഗ് നിർവഹിക്കുന്നു.