Categories
Film News

ആഹ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ദ്രജിത്തിന്റെ ജന്മദിനത്തിലെത്തി

ഇന്ദ്രജിത് സുകുമാരന് പിറന്നാളാശംസകള്‍. അദ്ദേഹത്തിന്റെ പുതിയ സിനിമ ആഹായുടെ അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ സ്‌പെഷല്‍ ദിനത്തില്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സഹോദരന്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ആഹ എന്നത് കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്.

നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുകയും എഡിറ്റിംഗ് നിര്‍വഹിക്കുകയും ചെയ്യുന്നു. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത ടീം ആഹാ നീലൂര്‍ എന്ന പ്രശസ്ത വടംവലി ടീമിന്റെ കഥയെ ആസ്പദമാക്കിയാണ്. കളിച്ച 73 കളികളില്‍ 72മാച്ചുകളും 2008 സീസണില്‍ വിജയിച്ച ടീമാണിത്.

ഇന്ദ്രജിത്തിനൊപ്പം വാരിക്കുഴിയിലെ കൊലപാതകം ഫെയിം അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ശാന്തി ബാലചന്ദ്രന്‍ തരംഗം ഫെയിം നായികയാകുന്നു. ക്യാമറയ്ക്ക് പിറകില്‍ പുതുമുഖങ്ങളാണ്. രാഹുല്‍ ബാലചന്ദ്രന്‍ ക്യാമറ, മ്യൂസിക് സയനോര ഫിലിപ്പ്, ഷിയാദ് കബീര്‍ പശ്ചാത്തല സംഗീതം എന്നിവര്‍.

പ്രേം അബ്രഹാം, സാസാ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.