പ്രശസ്ത സംവിധായകൻ ജോഷിയുടെ തിരിച്ചുവരവ് സിനിമയായിരുന്നു 2019 ൽ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവർ എത്തിയ സിനിമ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. അടുത്തതായി ജോഷി, ബിജു മേനോൻ സിനിമ പ്ലാൻ ചെയ്യുന്നതായാണ് വിവരം. നിഷാദ് കോയ സിനിമയുടെ തിരക്കഥ ഒരുക്കുമെന്നാണറിയുന്നത്.
ബിജു മേനോൻ നിലവിൽ ലളിതം സുന്ദരം, ആർക്കറിയാം എന്നീ സിനിമകളിലാണ് വർക്ക് ചെയ്യുന്നത്. ലളിതം സുന്ദരം, ബിജു മേനോനും മഞ്ജു വാര്യരും രണ്ട് ദശകങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ സിനിമകളില്‍ ഇരവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്. മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന സിനിമ ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ ആയിരിക്കും.
ആർക്കറിയാം , പോപുലർ സിനിമാറ്റോഗ്രാഫർ സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബിജു മേനോനൊപ്പം ഷറഫുദ്ദീൻ, പാർവ്വതി എന്നിവരുമെത്തുന്നു. ബിജു മേനോൻ പ്രായം ചെന്ന ആളായാണ് സിനിമയിലെത്തുന്നത്.