Categories
Film News

മരക്കാറിനു ശേഷം പ്രിയദര്‍ശന്‍ ദിലീപിനൊപ്പം

ദിലീപ് ഇപ്പോള്‍ നിരവധി ബിഗ് പ്രൊജക്ടുകളുടെ തിരക്കിലാണ്. നിലവില്‍ അഞ്ചോളം സിനിമകള്‍ കയ്യിലുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപ് ഉടന്‍ തന്നെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മേഘം, വെട്ടം എന്നീ സിനികളില്‍ ഇരുവരും മുമ്പ് ഒരുമിച്ചിരുന്നു. നടനും സംവിധായകനും അവരുടെ കോമഡി കഥാപാത്രങ്ങള്‍ക്ക് പേരുകേട്ടവരാണ്. ഇരുവരില്‍ നിന്നും മറ്റൊരു കോമഡി എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം അതുകൊണ്ട് തന്നെ.ഇരുവരും അവരുടെ പ്രൊജക്ടുകളുമായി തിരക്കിലാണ് ഇപ്പോള്‍.

പ്രിയദര്‍ശന്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിരക്കിലാണിപ്പോള്‍. ദിലീപ് അടുത്തിടെ ശുഭരാത്രി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കെപി വ്യാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നദിയ മൊയ്തു, അനു സിതാര, സിദ്ദീഖ് എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്.
ദിലീപിന് തന്റെ ഏറെ പ്രതീക്ഷകളുള്ള 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. കൂടാതെ പറക്കും പപ്പന്‍-വിയാന്‍ വിഷ്ണു, പിക്‌പോക്കറ്റ് – പി ബാലചന്ദ്രകുമാര്‍, ജാക്ക് ഡാനിയല്‍ – ജയസൂര്യ, ജോഷിയുടെ ത്രില്ലര്‍ സിനിമ എന്നിവയുമുണ്ട.