സംവിധായകന് എം പത്മകുമാര്‍ പുതിയ ത്രില്ലര്‍ സിനിമയുമായെത്തുന്നു. വിനോദ് ഗുരുവായൂര്‍ തിരക്കഥ ഒരുക്കുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരു ട്രിപ്പിനിടെ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. അണിയറക്കാരേയോ താരങ്ങളേയോ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പത്മകുമാര്‍ വര്‍ഗ്ഗം, ശിക്കാര്‍, വാസ്തവം, കനല് തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയനാണ്. അടുത്തിടെ അദ്ദേഹമൊരുക്കിയ മമ്മൂട്ടി ചിത്രം മാമാങ്കം ശ്രദ്ധിക്കപ്പെട്ടു. 2018ല്‍ ജോജു ജോര്‍ജ്ജ് ടൈറ്റില്‍ കഥാപാത്രമായെത്തിയ ത്രില്ലര്‍ സിനിമ ഒരുക്കിയതും പത്മകുമാര്‍ ആയിരുന്നു. ജോജുവിന് ദേശീയ അവാര്‍ഡില്‍ പ്ര്ത്യേകപരാമര്ശം ജോസഫ് നേടിക്കൊടുത്തു.