Categories
Film News

ഹിന്ദി, തെലു​ഗ്, തമിഴ് വെർഷനുകൾക്ക് ശേഷം അയ്യപ്പനും കോശിയും കന്നഡത്തിലേക്ക്

സൂപ്പർഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയും വിവിധ ഭാഷകളിലേക്കൊരുക്കുകയാണ്. ഹിന്ദി, തെലു​ഗ്, തമിഴ് ഭാഷകളിലേക്ക് റീമേക്ക് അവകാശം ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. പുതിയതായി കന്നഡ റൈറ്റ്സ് വിറ്റിരിക്കുകയാണ്. ആരാണ് കന്നഡ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നതിന്റെ ഔദ്യോ​ഗികവിവരങ്ങൾ ഉടനെത്തും.

അയ്യപ്പനും കോശിയും ഒരുക്കിയത് അന്തരിച്ച സംവിധായകൻ സച്ചിയാണ്. രണ്ട് പ്രധാനകഥാപാത്രങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് വിഷയം. ഒരു പോലീസുകാരനും റിട്ടയർഡ് ഹവീൽദാരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണിത്.

അയ്യപ്പനും കോശിയും തെലു​ഗിൽ പവൻ കല്യാൺ, റാണ ദ​ഗുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കിയൊരുക്കി. സാ​ഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ പേരിട്ടിട്ടില്ല. സിതാര എന്റർടെയ്ൻമെന്റ്സ്, തെലു​ഗിലെ പ്രശസ്ത ബാനർ സിനിമ നിർമ്മിക്കുന്നു. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളുമൊരുക്കുന്നു.

എസ് കതിരേശൻ, ആടുകളം, ജി​ഗർത്താണ്ഡ ഫെയിം ആണ് തമിഴ് റീമേക്ക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മറ്റു വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഹിന്ദിയിൽ ജോണ് എബ്രഹാം റീമേക്ക് അവകാശം സ്വന്തമാക്കിരിക്കുന്നു. ജോൺ, അഭിഷേക് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.