കുഞ്ചാക്കോ ബോബന് തന്റെ പുതിയ സിനിമ അഞ്ചാംപാതിരയുടെ വിജയത്തിന്റെ സന്തോഷത്തിലാണിപ്പോള്‍. മിഥുന് മാനുവല്‍ തോമസ് ഒരുക്കിയ അഞ്ചാംപാതിര ക്രൈം ത്രില്ലര്‍ ആയിരുന്നു. മികച്ച പ്രതികരണം നേടികൊണ്ട് സിനിമ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുകയാണ്.
അതേ സമയം താരം പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവരും കുഞ്ചാക്കോ ബോബനൊപ്പമെത്തുന്നു.
കുഞ്ചാക്കോ ബോബന് പ്രവീണ്‍ മിഖായേല്‍ എന്ന സിവില്‍ പോലീസ് ഓഫീസറായാണ് സിനിമയിലെത്തുന്നത്. ജോസഫ് ഫെയിം ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്നു. ഷാഹി യഥാര്‍ത്ഥത്തില്‍ പോലീസുകാരനാണ്.
സംവിധായകന് രഞ്ജിത്, കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം മനോഹരി ജോയ്, എന്നിവരും സിനിമയിലുണ്ട്. അണിയറയില്‍ ഷൈജു ഖാലിദ് ക്യാമറ, മഹേഷ് നാരായണന് എഡിറ്റിംഗ്, വിഷ്ണു വിജയ് സംഗീതം.
മാര്ട്ടിന് പ്രക്കാട്ട്, സംവിധായകന് രഞ്ജിതിന്റെ ബാനര്‍ ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.