Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം പൂർത്തിയാ്കകി നവാ​ഗത സംവിധായിക രതീന ഷർഷാദിന്റെ പുഴു ചിത്രീകരണത്തിലെക്ക കടക്കും. പാർവ്വതി തിരുവോത്ത് നായികയായെത്തുന്നു. പുഴു പൂർത്തീകരിച്ചാൽ മമ്മൂട്ടി അടുത്തതായി സിബിഐ 5 ആരംഭിക്കും. ചിങ്ങം 1ന് ​ആ​ഗസ്തിൽ ചിത്രീകരണമാരംഭിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.

മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണൻ ടീമിന്റെ സിനിമ അതിന് ശേഷം മാത്രമേ ഉണ്ടാവൂ.