Categories
Film News

അനു സിതാരയ്ക്ക് ശേഷം മാമാങ്കം ടീമിലേക്ക് കനിഹയും

എം പത്മകുമാര്‍ എന്ന പുതിയ സംവിധായകനെ വെച്ച് മാമാങ്കം ചിത്രീകരണം തുടരുകയാണ്.പല ഗോസിപ്പുകള്‍ക്കും ശേഷം അണിയറക്കാര്‍ ചിത്രത്തിലെ താരങ്ങളെ നിശ്ചയിച്ചു കഴിഞ്ഞ വാര്‍ത്ത വന്നിരുന്നു. അനുസിതാര ടീമില്‍ ജോയിന്‍ ചെയ്തതും, ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍ എത്തിയതുമെല്ലാം വാര്‍ത്തകളായിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കനിഹ മാമാങ്കം സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നതാണ്. താരം തന്നെ തന്റെ ഒഫീഷ്യല്‍ പേജിലൂട ഈ വിവരം അറിയിച്ചു.

മാമാങ്കം എന്നത് എപിക് ബിഗ് സ്‌കെയില്‍ സിനിമയാണ്. മുമ്പുണ്ടായിരുന്ന മാമാങ്കം എന്ന ചടങ്ങിനെ ആസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഈ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പടയാളികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനെത്തുന്നു. മമ്മൂട്ടി ചിത്രത്തിലെ പ്രധാനകഥാപാത്രമായ ചാവേറായെത്തുന്നു. സാമൂതിരി രാജാക്കന്മാര്‍ക്കുവേണ്ടി പടപൊരുതാനെത്തിയിരുന്നവരാണ് ഇവര്‍. മുമ്പ് ബോളിവുഡ് താരം പ്രാച്ചി ദേശായി, പ്രാച്ചി ടെഹ്ലാന്‍, മാളവിക മേനോന്‍, മുന്‍ മിസ്സ് തമിഴ്‌നാട് അഭിരാമി വി അയ്യര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സജീവ് പിള്ളയും നിര്‍മ്മാതാക്കളും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം അണിയറക്കാര്‍ മലയാളം താരങ്ങളെ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. അനു സിതാര, കനിഹ, തുടങ്ങിയ താരങ്ങളെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ മുമ്പ് അനു സിതാരയും മമ്മൂട്ടിയും ഒന്നിച്ചിരുന്നു. കനിഹ മുമ്പ് മെഗാസ്റ്റാറിനൊപ്പം പഴശ്ശിരാജയില്‍ ഒന്നിച്ചിരുന്നു.
കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അണിയറയില്‍ നിന്നുമുള്ള വിവരങ്ങളനുസരിച്ച് ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ്.