Categories
Film News

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്തിനൊപ്പം അയല്‍വാശി എന്ന സിനിമയില്‍.

പൃഥ്വിരാജും ഇന്ദ്രജിത്തും സംവിധായകന്‍ ഇര്‍ഷാദ് പരാരിയുടെ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന സിനിമ പൃഥ്വിരാജിന്റെ സ്വന്തം ബാനര്‍ നിര്‍മ്മിക്കും. ബാനറിന്റെ മൂന്നാമത്തെ ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ശേഷം.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അയല്‍വാശി ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. ആടുജീവിതം എന്ന ബ്ലെസി ചിത്രം പൃഥ്വിരാജ് പൂര്‍ത്തിയാക്കിയ ശേഷം. നിലവില്‍ താരം മൂന്നുമാസത്തെ ഇടവേളയിലൂണ്. ആടുജീവിതത്തിനായി ഒരുങ്ങുന്നതിനായി. ഭാരം കുറച്ച ശേഷം മാര്‍ച്ചില്‍ ടീമിനൊപ്പമെത്തുന്ന താരം സെപ്തംബറോടെ ചിത്രീകരണം പൂര്‍ത്തിയാക്കും.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുകയാണ് അയല്‍വാശി എന്ന ചിത്രത്തില്‍. ലൂസിഫര്‍ എന്ന സി നിമയില്‍ പൃഥ്വിരാജിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിട്ടുണ്ട് സംവിധായകന്‍ ഇര്‍ഷാദ് പരാരി. അദ്ദേഹത്തിന്റെ ആദ്യസ്വതന്ത്രസംവിധാനസംരംഭമാണിത്. ഇര്‍ഷാദ് ,സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ്. കെഎല്‍ 10, സുഡാനി ഫ്രം നൈജീരിയ, വൈറസ് സഹഎഴുത്തുകാരന്‍ എന്നീ നിലയില്‍ ശ്രദ്ധേയനാണ് മുഹ്‌സിന്‍.

അയല്‍വാശി, രണ്ട്്അയല്‍വാസികള്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.