Categories
Film News

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് സിനിമയ്ക്ക് ശേഷം ആസിഫ് അലി- രോഹിത് വിഎസ് കൂട്ടുകെട്ട് റൊമാന്റിക് സിനിമയ്ക്കായി ഒന്നിക്കുന്നു

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആസിഫ് അലിയ്ക്ക് വളരെ നല്ലതായിരുന്നു. താരം വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന പ്രൊജക്ടുകള്‍ വന്‍വിജയങ്ങളായിരുന്നു. അടുത്തിടെ താരം പുതിയ പ്രൊജക്ട് രോഹിത് വിഎസിനൊപ്പം പുതിയ റൊമാന്റിക് സിനിമ പ്രഖ്യാപിച്ചു.

ആസിഫ് അലി, രോഹിത് കൂട്ടുകെട്ട് മുമ്പ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലിസ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ആസിഫിലെ നടനെ തെളിയിക്കുന്ന കഥാപാത്രങ്ങളായിരുന്നു രണ്ട് ചിത്രങ്ങളിലേതും.

സംവിധായകന്‍ രോഹിത്, ആസിഫിനൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് യുവാക്കള്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഒരു റൊമാന്റിക് സിനിമയായിരിക്കുമെന്നാണ്. കാസ്റ്റിംഗും പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം ജൂണില്‍ തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.