Categories
Film News

62ദിവസത്തെ ഷൂട്ടിംഗിന് ശേഷം ഇന്ദ്രജിത് സിനിമ ആഹ ചിത്രീകരണം പൂര്‍ത്തിയാക്കി

ഇന്ദ്രിജിത്തിന്റെ പുതിയ സിനിമ ആഹാ, സ്‌പോര്‍ട്‌സ് സിനിമയാണ്. കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നു. 62ദിവസത്തെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. സംവിധായകന്‍ ബിബിന്ഡ സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ ഫേസിലേക്ക് കടക്കുന്നതായി അറിയിച്ചു. 6000 കലാകാരന്മാരെ വച്ച് 148 അണിയറക്കാര്‍ 84 ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കുന്ന സിനിമ, ആഹ നെല്ലൂര്‍ എന്ന പ്രശസ്തമായ വടംവലി ടീമിനെ ആസ്പദമാക്കിയാണ്. 2008 സീസണില്‍ കളിച്ച 73മത്സരങ്ങളില്‍ 72എണ്ണവും വിജയിച്ച ടീമാണിത്. ഇന്ദ്രജിത്തിനൊപ്പം അമിത് ചക്കാലക്കല്‍, അശ്വിന്‍ കെ കുമാര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ശാന്തി ബാലചന്ദ്രന്‍ തരംഗം, ജല്ലിക്കെട്ട് ഫെയിം നായികയാകുന്നു.

ആഹാ നിര്‍മ്മിക്കുന്നത് സാ സാ പ്രൊഡക്ഷന്‍സിന്റെ പ്രേം എബ്രഹാം ആണ്. ക്യാമറയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയും പുതുമുഖങ്ങളാണ്. സംഗീതം സയനോര ഫിലിപ്, ഡിഒപി രാഹുല്‍ ബാലചന്ദ്രന്‍, സിയാദ് കബീര്‍ പശ്ചാത്തലസംഗീതം. ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.