Categories
Film News

ആടുജീവിതം ടീം ജോര്‍ദ്ദാനില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു

സംവിധായകന്‍ ബ്ലെസിയുടെ ആടുജീവിതം ടീം കുറച്ചുനാളുകളായി ജോര്‍ദ്ദാനില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നു. എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതായാണ് പുതിയ വിവരം.

പൃഥ്വിരാജ് ഉള്‍പ്പെടുന്ന ചില ഭാഗങ്ങള്‍ മാത്രമാണ് ചിത്രീകരിക്കുന്നത് എന്നാണ് അണിയറയില്‍ നിന്നുമുള്ള വാര്‍ത്തകള്‍. സിനിമയുടെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളുമെത്താനുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ കാരണം അവര്‍ക്ക എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

വാഡി റം എന്ന സ്ഥലത്ത് ഒരു ഡെസേര്‍ട്ട് ക്യാമ്പിലാണ് ടീമുള്ളത്. ഇന്റര്‍നാഷണല്‍ ട്രാവല്‍ ഓപ്പറേഷന്‍സ് പുനരാരംഭിച്ചു കഴിഞ്ഞാല്‍ ടീമിനും തിരികെയെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.