Categories
Film News

ആടുജീവിതം അടുത്ത ഷെഡ്യൂള്‍ നമീബിയയില്‍

ജോര്‍ദ്ദാനിലെ രണ്ട് മാസം നീണ്ടുനിന്ന ഷെഡ്യൂള്‍ തീര്‍ത്ത് ആടു ജീവിതം ടീം അടുത്തിടെയാണ് തിരിച്ചെത്തിയത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ടീം ആഴ്ചകളോളം ജോര്‍ദ്ദാനിലകപ്പെട്ടിരുന്നു.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നമീബിയയിലായിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ അന്താരാഷ്ട യാത്രകള്‍ ഇനിയും തുടരാത്തതിനാല്‍ ബാക്കി ഭാഗം എപ്പോള്‍ ചിത്രീകരിക്കാനാവുമെന്ന് തീര്‍ച്ചയില്ല.

ബെന്യാമന്റെ അതേ പേരിലുള്ള ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 2018ലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്. പൃഥ്വിരാജിന്റെ മറ്റു തിരക്കുകളും താരം വ്യത്യസ്ത ലുക്കില്‍ ചിത്രത്തിലെത്തണമെന്നുള്ളതും കാരണം സിനിമ വിവിധ ഷെഡ്യൂളുകളായി ചിത്രീകരിക്കേണ്ടി വന്നു.