പൃഥ്വിരാജ്, ആടുജീവിതം എന്ന സിനിമയുടെ ഒരുക്കങ്ങള്‍ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണിപ്പോള്‍. ജോര്‍ദ്ദാനില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണിപ്പോള്. അവസാനഘട്ട ചിത്രീകരണം അള്‍ജീരിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലായി നടക്കും. കുറച്ചുഭാഗങ്ങള്‍ തിരിച്ചുവന്ന ശേഷം ബാംഗ്ലൂരിലും ചിത്രീകരിക്കും.
ബ്ലെസി ചിത്രം അവാര്‍ഡ് നേടിയ ബെന്ന്യാമന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 2018ല്‍ ചിത്രീകരണം തുടങ്ങിയ സിനിമ വിവിധ ഘട്ടങ്ങളായുള്ള ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. പ്രധാനതാരത്തിന്റെ വന്‍ മേക്കോവര്‍ ആവശ്യമായതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ എടുത്തിരിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ണ്ണമായും തീര്‍ക്കാനിരിക്കുകയാണ്.