Categories
Film News

ആടുജീവിതം ടീം ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.

ആടുജീവിതം ടീം വിജയകരമായി ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു.

58പേരടങ്ങിയ ടീം സംവിധായകന്‍ ബ്ലെസി, പ്രധാന താരം പൃഥ്വിരാജ് ഉള്‍പ്പെടെ മാര്‍ച്ചില്‍ ജോര്‍ദ്ദാനിലേക്ക് പോയതാണ്. കോവിഡ് 19വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ തുടരുകയായിരുന്നു ടീം. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടീം ചിത്രീകരണം പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യന്‍ എംബസി ജീവനക്കാരും മറ്റും ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കി. ഇതുവരെ ടീം വാടി റമ്മിലെ ഒരു ഡിസേര്‍ട്ട് പ്രൊപ്പര്‍ട്ടിയില്‍ തുടരുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.