Categories
Film News

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാൾ സമ്മാനമായി അടി പോസ്റ്റർ

അടി സിനിമയുടെ പുതിയ പോസ്റ്റർ ഷൈനിന്റെ പിറന്നാൾ സമ്മാനമായി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫാറർ ഫിലിംസ് നിർമ്മിക്കുന്ന നാലാമത് സിനിമയാണിത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് മറ്റു സിനിമകൾ.

ഷൈൻ ടോം ചാക്കോ, അഹാനകൃഷ്ണ, ധ്രുവ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ലില്ലി, അന്വേഷണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയനാണ് സിനിമ ഒരുക്കുന്നത്. രതീഷ് രവി തിരക്കഥ ഒരുക്കുന്നു. സം​ഗീതമൊരുക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ഫായിസ് സിദ്ദീഖിന്റേതാണ് ഛായാ​ഗ്രഹണം. നൗഫൽ എഡിറ്റിം​ഗ്. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി 50ദിവസങ്ങളെടുത്ത് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി.