Categories
Film News

അടികപ്യാരെ കൂട്ടമണി തമിഴിൽ ഹോസ്റ്റൽ; ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി

2015ൽ റിലീസ് ചെയ്ത അടി കപ്യാരെ കൂട്ടമണി തമിഴിൽ ഹോസ്റ്റൽ എന്ന പേരിൽ എത്തുകയാണ്. അശോക് സെൽവൻ, പ്രിയ ഭവാനി ശങ്കർ എന്നിവർ പ്രധാന കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുമന്ത് രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ ട്രൈഡന്റ് ആർട്ട്സ് ആർ രവീന്ദ്രൻ സിനിമ നിർമ്മിക്കുന്നു.

യുവാക്കൾ അണിനിരന്ന ഹൊറർ കോമഡി എന്റർടെയ്നർ ആയിരുന്നു സിനിമ. ഒരു പെൺകുട്ടി ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമ പറഞ്ഞത്. നവാ​ഗതനായ ജോൺ വർ​ഗ്​ഗീസ് സംവിധാനം ചെയ്ത സിനിമ ബോക്സോഫീസിൽ വിജയം നേടി.

തമിഴിൽ അശോക് സെൽവൻ, പ്രിയ ഭവാനി ശങ്കർ എന്നിവർ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവർ ചെയ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ്, നാസർ, മുനീഷ്കാന്ത്, എന്നിവരാണ് മറ്റു താരങ്ങൾ. പ്രവീൺ കുമാർ സിനിമാറ്റോ​ഗ്രഫിയും, ബോബോ ഷാഷി സം​ഗീതമൊരുക്കുന്നു.

ഹോസ്റ്റൽ ചിത്രീകരണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. റിലീസ് തീയ്യതി ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്.