Categories
Film News

സാഹോ പോസ്റ്റര്‍ , ശ്രദ്ധ കപൂറിന്റെ ലുക്ക്

നടി ശ്രദ്ധ കപൂറിന്റെ അടുത്ത ചിത്രം സാഹോയിലെ താരത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. താരം ഒരു തോക്കുമായി നില്‍ക്കുന്ന പോസ്റ്ററാണ്. ബാഹുബലി ഫെയിം പ്രഭാസിനൊപ്പമാണ് താരം സാഹോയിലെത്തുന്നത്.

ശ്രദ്ധ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. . ജൂണ്‍ 13ന് സിനിമയുടെ ടീസര്‍ എത്തും, #SAAHO #15thAugWithSaaho @actorprabhas @sujeethsign. എന്നാണ് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്ക് അവരുടെ ആരാധകരേയും സുഹൃത്തുക്കളേയും ഏറെ തൃപ്തിപ്പെടുത്തിയിട്ടുണ്ട. ആക്ടര്‍ മന്ദിര ബേഡി, തന്റെ സന്തോഷം മറുപടിയായി അയച്ചിട്ടുമുണ്ട്.

കഴിഞ്ഞ മാസം പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു. കറുത്ത ലെതര്‍ ജാക്കറ്റ് ധരിച്ച് ബൈക്ക് ഓടിക്കുന്ന ലുക്കായിരുന്നു.
അള്‍ട്രാ മോഡേണ്‍ ആക്ഷന്‍ ഫ്‌ലിക്ക് ആണ് സിനിമ. ശ്രദ്ധ സിനിമയില്‍ സ്റ്റണ്ട് രംഗത്ത് എത്തുന്നുമുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം സിനിമ ഒരുക്കുന്നത്.
പ്രഭാസ്, ശ്രദ്ധ എന്നിവരെ കൂടാതെ നീല്‍ നിതിന്‍ മുകേഷ്,ജാക്കി ഷറോഫ്, മന്ദിര ബേഡി, മഹേഷ് മഞ്‌ജ്രേക്കര്‍, ചങ്കി പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സുജീത് ആണ് സിനിമയുടെ കഥയും സംവിധാനവും.