Categories
Film News

നല്ല കലാകാരൻമാർ കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ല, അവസരത്തിനായി ഒരിക്കൽ വഴങ്ങിയാൽ പിന്നീടെന്നും ചെയ്യേണ്ടവരും: സാധിക വേണുഗോപാൽ.

അഭിനയ മോഹവുമായി നടക്കുന്നവർക്ക് നടിയും അവതാരകയുമായ സാധികാ വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലാകുന്നു. അവസരങ്ങൾ തേടി നടക്കുന്നവർക്കായാണ് സാധിക വരികൾ കുറിച്ചിരിക്കുന്നത്.
ആൽബങ്ങളുടെയും സിനിമകളുടെയും മറവിൽ  നടക്കുന്ന തട്ടിപ്പുകൾക്കും വഞ്ചനകൾക്കുമായി സ്വന്തം ജീവിതം ഹോമിക്കരുതെന്നും ഒരിക്കൽ അകപ്പെട്ടാൽ ജീവിതകാലം മുഴുവനും വഴങ്ങികൊടുക്കേണ്ടി വരുമെന്നും താരം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അഭിനയിക്കാൻ ആഗ്രഹിച്ചോളൂ നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരൻമാർ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓർക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക… ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.
എന്ന് സ്നേഹത്തോടെ
ഒരു സഹോദരി
സാധിക