Categories
Film News

കസബ വിവാദത്തിൽ കുരുങ്ങിയ നടി പാർവതി വീണ്ടും മലക്കം മറിയുന്നു; ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കാൻ ആരാധകർ

കസബ പരാമർശം കൊണ്ട് വിവാദങ്ങളെ വാരിക്കൂട്ടിയ നടിയാണ് പാർവതി. മമ്മൂട്ടിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
വിവാദമായ പ്രസ്താവനക്കെതിരെ രംഗത്ത് വന്നവർ ഏറെയാണ്. 2017 ലെ ഒരു ഐഎഫ്എഫ്കെ കാലത്താണ് പാർവതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ മമ്മൂട്ടിക്കെതിരെ പ്രസ്താവനയുമായി വന്നത്.
എന്നാൽ തന്റെ വാക്കുകളെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും , വാസ്തവത്തിൽ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവ മഹത്വവൽക്കരിക്കുന്നതിനെതിരെയാണ് താൻസംസാരിച്ചതെന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അഭിനേത്രിയായ പാർവതി.
സിനിമയിലെ അഭിഭാഷണങ്ങളി്‍ നിന്ന് വെട്ടി മാറ്റാൻ അവസരം ലഭിച്ചാൽ ഏതായിരിക്കും വെട്ടി മാറ്റുക എന്ന അഭിപ്രായത്തിൽ നിന്നാണ് അത്തരമൊരു ചോദ്യം വന്നതെന്നും സിനിമയിൽ സ്ത്രീ  വിരുദ്ധമായും സഭ്യമല്ലാതെയും വാക്കുകൾ ഉപയോഗിക്കരുതെന്ന് താൻ  പറഞ്ഞിട്ടിലെലന്ന്  താരം വ്യക്തമാക്കി.
ഇത്തരം കഥാപാത്രങ്ങളെ മഹത്വവൽക്കരിച്ച് കാണിക്കരുതെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നാണ്  പാർവതിയിപ്പോൾ വ്യക്മാക്കുന്നത്. സൈബർ ഇടങ്ങളിലും അല്ലാതെയും വൻ വിമർശനമാണ് ഇത്തരത്തിലുള്ളൊരു പരാമർശത്തിന് പാർവതിക്ക് നൽകേണ്ടി വന്നത്.