Categories
gossip

ഉള്ളത് നല്ല സുഹൃത് ബന്ധം, പ്രണയമല്ല; ബിഗ്ബോസ് വിജയി ആരവുമായി പ്രണയത്തിലെന്ന വാർത്തകൾ നിഷേധിച്ച് നടി ഓവിയ രംഗത്ത്

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴ് ജനതക്ക് പ്രിയങ്കരിയായി തീർന്നയാളാണ് ഓവിയ ജൻമം കൊണ്ട് മലയാളിയാണെങ്കിലും തമിഴകത്താണ് ഓവിയക്ക് ആരാധകരേറെയുളളത്.

ഏകദേശം പത്ത് വർഷത്തോളം നിരവധി സിനിമകളിൽ മുഖം കാണിച്ചുവെങ്കിലും ഇതിൽ നിന്നൊക്കെ ലഭിക്കാത്ത സ്വീകാര്യതയാണ് ബിഗ് ബോസ് ഷോയിലൂടെ ഓവിയക്ക് കൈവന്നത്. കട്ട ഓവിയ ഫാൻസ് ഓവിയ ആർമിയെന്ന പേരിൽ ഫാൻസ് സംഘടന തന്നെയുണ്ടാക്കിയിരുന്നു.

മത്സരാർഥിയായ ആരവിനോട് തനിക്ക് പ്രണയമാണെന്ന് തുറന്ന് സമ്മതിച്ച ഓവിയയോട് പ്രണയമില്ലെന്നായിരുന്നു ആരവിന്റെ പ്രതികരണം .പ്രണയമല്ല വെറും സൗഹൃദം മാത്രമേ തനിക്ക് ഓവിയയുമായുള്ളൂ എന്നാണ് ആരവ് പറഞ്ഞിരുന്നത്.

എന്നാൽ രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആരവിനെ ബിഗ്ബോസ് വിജയിയാക്കിയത് ഓവിയയുടെ പ്രണയവും അതിനെ തുടർന്നുണ്ടായ പൊല്ലാപ്പുകളുമാണെന്ന് പറഞ്ഞ് ആരാധകർ രംഗത്ത് വന്നിരുന്നു, എന്നാൽ ഇതെല്ലാം പതിവ് പോലെ നിഷേധിക്കുകയാണ് ആരവ് ചെയ്തിരുന്നത്.

ബാങ്കോക്കിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ കോളിവുഡ് മാധ്യമങ്ങളടക്കം ഇരുവരും പ്രണയത്തിലാണെന്നും സൂചന നൽകി രംഗത്തെത്തിയിരുന്നു .എന്നാൽ അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ ആരവും താനുമായി നല്ല സുഹൃത് ബന്ധം മാത്രമേയുള്ളുവെന്ന് ഓവിയ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലടക്കം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സ്ഥിരമായി പോസ്റ്റ് ചെയ്ത് തങ്ങളെ പറ്റിക്കുകയായിരുന്നു ആരെവന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തി കഴിഞ്ഞു .